എടത്വ (ആലപ്പുഴ): പാമ്പിനെ കൊന്ന് ഉടമയുടെ ജീവൻ രക്ഷിച്ച് വീരനായകനായി റോക്കി. പച്ച തോട്ടുകടവ് തുഷാരയുടെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന മൂർഖൻ പാമ്പിനെയാണ് റോക്കി എന്ന് വിളിപ്പേരുള്ള നായ നേരിട്ടത്. പാമ്പിനെ കടിച്ച് കുടഞ്ഞ റോക്കിക്ക് പാമ്പിന്റെ കടിയുമേറ്റു. ഗുരുതര നിലയിലായ നായ അപകടനില തരണം ചെയ്തിട്ടുണ്ട്.
വിദേശത്തുനിന്ന് വരുന്ന ഭർത്താവ് സുഭാഷ് കൃഷ്ണയെ വിളിക്കാനായി വീട്ടുടമ തുഷാര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാൻ വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. തക്കസമയത്തുള്ള ഇടപെടലിലൂടെയാണ് റോക്കി തുഷാരയെ പാമ്പുകടിയിൽനിന്ന് രക്ഷിച്ചത്. കടിയേറ്റ ഉടൻതന്നെ നായയെ ആലപ്പുഴയിലെ വെറ്ററിനറി ആശുപത്രിയിലും തുടർന്ന് ഹരിപ്പാട്ടെ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ പെറ്റ്സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ ജീവൻ രക്ഷിച്ച നായ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും അതിനായി എത്ര രൂപ മുടക്കാനും തയ്യാറാണെന്നും ഉടമകൾ അറിയിച്ചു. വെെകിട്ടോടെ വിദേശത്തുനിന്ന് എത്തിയ സുഭാഷ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തി നായയെ സന്ദർശിച്ചു.
Content Highlights: Dog attacks snake and save its owner in Edathua
Published: 17 Oct 2025, 08:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented