കോഴിക്കോട്: വാണിമേലില്‍ കെ.എസ്.ഇ.ബി ലൈന്മാന് അടക്കം നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴ് മണി മുതല്‍ എട്ടരവരെയുള്ള സമയങ്ങളിലാണ് അക്രമമുണ്ടായത്. പരിക്കേറ്റ അഞ്ച് പേരെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കുനേരെയാണ് നായയുടെ അക്രമമുണ്ടായത്. എല്ലാവര്ക്കും കാല്‍പാദത്തിനാണ് കിടയേറ്റത്. കെ.എസ്.ഇ.ബി ലൈന്മാന് ജിഷോണ്‍ കുമാര്‍ (47), പുതുക്കുടി കക്കാടം വീട്ടില്‍ രാജന് (59), കുളിക്കുന്നില്‍ വയലില്‍ രാജന് (63), പുതുക്കുടി ചുഴലിയില്‍ കണാരന് (65), വെള്ളിയോട് പള്ളിപ്പറമ്പത്ത് മുഹമ്മദ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Content Highlights: Multiple people, including a KSEB lineman, injured in a dog attack in Vanimel, Kozhikode
Published: 10 Aug 2025, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented