കോട്ടയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇത് പ്രയോജനപ്പെടുത്തരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനങ്ങളിലോ പങ്കെടുപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

To advertise here,

കിറ്റ് വിതരണത്തില്‍ പാര്‍ട്ടികളുടെ പേരോ ചിഹ്നമോ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പ് പാടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണത്തിനായി ജില്ലാ സപ്ലൈ ഓഫീസറും ജില്ലാ കളക്ടറും തുടര്‍നടപടികള്‍ സ്വീകരിച്ചു. 3500-ലധികം കുടുംബങ്ങള്‍ക്കാണ് പുതുപ്പള്ളിയില്‍ ഓണക്കിറ്റിന്റെ പ്രയോജനം ലഭിക്കുക. 

സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണും.