കോഴിക്കോട്: കേരളത്തിൽ സി.പി.എം. തകർച്ചയുടെ വക്കിലാണെന്നും പാർട്ടി കടുത്ത അപചയം നേരിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് കേഡർ പാർട്ടിയേയും നേരിടാനുള്ള സംഘടനാ സംവിധാനവും ഐക്യവും നിലവിൽ കേരളത്തിലെ യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തുവെന്നും വി.ഡി. സതീശൻ ആരോപിച്ചു. സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവും എത്രത്തോളമുണ്ട് എന്നതിൻ്റെ സൂചനയാണ് പുതുപ്പള്ളിയിൽ കോൺഗ്രസിന് ലഭിച്ച വൻ ഭൂരിപക്ഷമെന്നും സർക്കാരിൻ്റെ വിലയിരുത്തലാണ് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ എവിടെ പോയി എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. എം.വി ഗോവിന്ദന്‍ പിണറായിയുടെ കുഴലൂത്തുകാരനാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവും എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മനെ ജനങ്ങള്‍ ജയിപ്പിച്ചത്. സര്‍ക്കാരിനെ വിലയിരുത്തുന്നതായിരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് എന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അദ്ദേഹം ഒന്ന് പറയും പിന്നീട് അത് മാറ്റി പറയും. പത്തെണ്ണുന്നതിന് മുമ്പ് മാറ്റി പറയാന്‍ വിദഗ്ധനാണ് എം.വി. ഗോവിന്ദന്‍. മലക്കം മറിയല്‍ വിദഗ്ധന്‍ എന്നാണ് ഞാനദ്ദേഹത്തിന് പേരിട്ടിരിക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറി എവിടെ പോയി.
പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധഃപതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് ഇപ്പോള്‍ ഒരു കാര്യവുമില്ല ഭരണത്തില്‍. പോലീസുള്‍പ്പടെയുള്ള ഭരണപരമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്യുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ സംഭവം. ഗണേഷ് കുമാര്‍ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്നാണ് പറയുന്നത്. എന്തൊരു അത്ഭുതമാണത്. സ്വന്തം വകുപ്പില്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെങ്കില്‍ എന്തിനാണ് അങ്ങ് ആ സ്ഥാനത്തിരിക്കുന്നതെന്നാണ് ഞങ്ങളുടെ ചോദ്യം.- വി.ഡി. സതീശൻ പറഞ്ഞു.
എല്ലാ യു.ഡി.എഫുകാരോടും യു.ഡി.എഫ്. പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുകയാണ്. ടീം യു.ഡി.എഫാണ് അവിടെ വിജയിപ്പിച്ചത്. ഒന്നിച്ചു നിന്നു തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടും. ഏത് കേഡര്‍ പാര്‍ട്ടിയേയും വെല്ലാന്‍ കഴിയുന്ന സംഘടനാ സംവിധാനവും സംഘബോധവും ഐക്യവും കേരളത്തിലെ യു.ഡി.എഫിന് ഇപ്പോഴുണ്ട്. അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി ഞങ്ങള്‍ക്ക് നല്‍കിയത്. തികഞ്ഞ വിനയത്തോടെ ജനവിധിയെ സ്വീകരിക്കുകയാണ്. ഇത്രയും വലിയ വിജയം നല്‍കിയ ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു. അത് ഞങ്ങളെ അഹങ്കാരത്തിലേക്കല്ല നയിക്കുന്നത്. ജനങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് ആ നിലവാരത്തിലേക്ക് ഉയരാന്‍ ഞങ്ങള്‍ കൂടിയാണ് ഇനി ശ്രമിക്കേണ്ടത്. ഈ വിജയത്തിലൂടെ വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ ഞങ്ങളുടെ ചുമലില്‍ എടുത്തു വെച്ചത് എന്നാണ് ഞാന്‍ കരുതുന്നത്. കൂടുതല്‍ പ്രതീക്ഷയോടു കൂടി കൂടുതല്‍ ഉത്തരവാദിത്വത്തോട് കൂടി പെരുമാറാനുള്ള പിന്തുണയാണ് ഈ മഹാഭൂരിപക്ഷത്തിലൂടെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. ആ വഴികളിലൂടെ ഞങ്ങള്‍ പോകും.
കേരളത്തിലെ ജനങ്ങള്‍ വളരെ പ്രബുദ്ധരായിട്ടുള്ളവരാണ്. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഇതിനൊക്കെ തിരിച്ചടി കിട്ടും. സി.പി.എമ്മിന് ഇതെന്താണ് പറ്റിയത്. ഇതിലും ഭേദമായിരുന്നു തൃക്കാക്കരയില്‍. അപചയമാണ് സി.പി.എം. നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. തകര്‍ച്ചയുടെ ആരംഭമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ എതിരാളിയുടെ പ്രവര്‍ത്തനം കൂടി വീക്ഷിക്കുന്ന ആളാണ് ഞാൻ. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍, അവര്‍ അവിടെ നടത്തിയ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കേരളത്തിലെ സി.പി.എം. അതിന്റെ തകര്‍ച്ചയുടെ തുടക്കമാണ് അവിടെ കുറിച്ചിരിക്കുന്നതെന്ന് അടിവരയിട്ട് പറയാം. ഞാന്‍ പറയുന്നത് എഴുതിവെച്ചോ. ഇവിടെ ഉമ്മന്‍ചാണ്ടിയുടെ മകനെ നിര്‍ത്തിയപ്പോള്‍ മക്കള്‍ രാഷ്ട്രീയമാണെന്ന് സി.പി.എം. പറഞ്ഞു. ത്രിപുരയിലെ ഉപതിരഞ്ഞെടുപ്പില്‍ മരിച്ചു പോയ എം.എല്‍.എയുടെ മകനെയാണ് സി.പി.എം. നിര്‍ത്തിയത്. ഇവിടെ നിര്‍ത്തിയാലാണ് കുഴപ്പം. ഇവിടെ മുപ്പതിയേഴായിരത്തിലധികം ഭൂരിപക്ഷത്തില്‍ ജയിച്ചു. അപ്പോള്‍ അത് സഹതാപ തരംഗം. അവിടെ കെട്ടിവെച്ച കാശ് പോയി. അവിടെ തിരഞ്ഞെടുപ്പ് പെട്ടെന്ന് പ്രഖ്യാപിക്കാം, മകനെ മത്സരിപ്പിക്കാം. ഇവിടെ ചെയ്താലാണ് കുഴപ്പം.- പ്രതിപക്ഷനേതാവ് പറഞ്ഞു.
ഒരാള്‍ക്കുമുണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് ഹര്‍ഷിനയ്ക്കുണ്ടായത്. എന്തൊരു ജീവിതമാണ് ആ സ്ത്രീയ്ക്കുണ്ടായത്. അത് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്ന് തെളിയിക്കപ്പെട്ടല്ലോ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൊണ്ട് ഒരു സ്ത്രീയുടെ ജീവിതം ഇല്ലാതായി. അവര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കണം. അമ്പതിനായിരം ഒന്നും ഒരു തുകയല്ല. അതിലും എത്രയോ അധികം അവര്‍ ചികിത്സയ്ക്കുള്‍പ്പടെ ചെലവാക്കി. ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രിയുമായും സംസാരിക്കും. നിയമസഭയില്‍ വിഷയം ഉന്നയിക്കും. സെക്രട്ടറിയേറ്റിനു മുന്നില്‍ സമാന്തരമായി സമരവും നടക്കുന്നുണ്ട്. ഇതിനെ ഒരു രാഷ്ട്രീയ വിഷയമായല്ല കാണുന്നത്. നമ്മളെല്ലാം കുറ്റബോധത്താല്‍ തലകുനിച്ചു നിക്കേണ്ട സംഭവമാണത്. അതിനു പരിഹാരം ഉണ്ടാകണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Content Highlights: puthuppally byelection, udf, victory, vd satheesan,cpm, pinarayi vijayan
Published: 09 Sept 2023, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented