അഭിലാഷ് ടോമിക്ക് ശേഷം പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ മലയാളി വനിത. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാനായി ഇന്ത്യന്‍ നാവിക സേനാ തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട പരിശീലനം പൂര്‍ത്തിയാക്കി ഗോവയില്‍ തിരിച്ചെത്തി. പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മലയാളിയായ ലെഫ്റ്റനന്റ് കമാണ്ടര്‍ ദില്‍ന കെയും, പുതുച്ചേരി സ്വദേശി ലെഫ്റ്റനന്റ് കമാണ്ടര്‍ രൂപയെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറും ചേര്‍ന്ന് സ്വീകരിച്ചു.
ഷൂട്ടിങിലും ക്രിക്കറ്റിലും മികവ് പ്രകടിപ്പിച്ച ശേഷമാണ് ദില്‍ന നാവിക മേഖലയിലേക്ക് തിരിഞ്ഞത്. സൈന്യത്തില്‍ ജോലി ചെയ്യാനായിരുന്നു ദില്‍നയുടെ ആഗ്രഹം. 2015 ല്‍ നാവികസേനയില്‍ ചേര്‍ന്നു. അതേ സമയം തന്നെ ഷൂട്ടിങ് ഉപേക്ഷിച്ചിരുന്നുമില്ല. നാവികസേനയുടെ ഷൂട്ടിങ് ടീമിലുണ്ടായിരുന്നു. ഇതിനിടയിലാണ് പായ്ക്കപ്പലില്‍ ലോകം ചുറ്റാന്‍ നാവികേസനയുടെ അവസരം ലഭിക്കുന്നതെന്ന് ദില്‍ന മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന തന്റെ ആഗ്രഹമാണ് ഈ ദൗത്യത്തിലേക്ക് തന്നെ നയിക്കുന്നതെന്നാണ് ദില്‍ന പറയുന്നത്.
ക്രിക്കറ്റിലേക്കുള്ള വഴി
ചെറുപ്രായത്തില്‍ അച്ഛനൊപ്പം ക്രിക്കറ്റ് കളിക്കുമായിരുന്നു. വീടിനടുത്ത് ആണ്‍കുട്ടികള്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചെന്ന് കളിക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ദിവസവും പരിശീലനം നടത്തും. തുടര്‍ന്ന് കേരള അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടക്കപ്പെട്ടു.
ക്രിക്കറ്റില്‍ നിന്ന് ഷൂട്ടിങിലേക്ക്
ക്രിക്കറ്റും ഷൂട്ടിങും ഒരു പോലെ കൊണ്ടുപോയിരുന്നു തുടക്കത്തില്‍. ഷൂട്ടിങിലാണ് കൂടുതല്‍ മികച്ച പ്രകടനം നടത്താനായത്. എന്‍സിസിയിലുള്ളത് കൊണ്ട് അവിടെ നിന്ന് നല്ല പിന്തുണയും ലഭിച്ചിരുന്നു. ഇതിനിടെ ക്രിക്കറ്റ് മത്സരങ്ങളും ഒരുമിച്ച് വന്നത് കൊണ്ട് കൂടുതല്‍ പ്രകടനം നടത്താന്‍ സാധിക്കുന്ന ഷൂട്ടിങ് തിരഞ്ഞെടുത്തു. ക്രിക്കറ്റിനോട് പതിയെ വിട പറഞ്ഞു. ഒപ്പം തന്റെ ആഗ്രഹമായ സൈന്യം എന്ന കരിയറിന് പറ്റിയത് ഷൂട്ടിങാണെന്ന് കൂടി തോന്നി.
നാവിക സേനയിലേക്ക്
അഞ്ചു തവണ ശ്രമം നടത്തിയതിന് ശേഷമാണ് നാവികസേനയില്‍ ചേരാനായത്. ഇന്റവ്യൂവും മെഡിക്കല്‍ പരിശോധനയും വിജയിച്ചെങ്കിലും പലപ്പോഴും ഒഴിവ് ഇല്ലാത്തത് കൊണ്ട് കിട്ടാതെ പോയി. അഞ്ചുതവണയും കരസേനയിലാണ് ശ്രമം നടത്തിയത്. ആറാം തവണ നാവികസേനയില്‍ ശ്രമം നടത്തി. അത് വിജയിച്ചു. ഏതെങ്കിലും സൈനിക വിഭാഗത്തിന്റെ ഭാഗമാകണമെന്ന തന്റെ ആഗ്രഹം അതോടെ സാധിച്ചു. നാവിക സേനയില്‍ ആയിരുന്നത് കൊണ്ടാണ് ഇപ്പോള്‍ ലോകം ചുറ്റാനുള്ള ഒരു അവസരം വന്നുചേര്‍ന്നത്-ദില്‍ന പറയുന്നു.
Content Highlights: dilna-sailing after Abhilash Tomy-malayale women
Published: 24 May 2023, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented