തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് ഡിജിപിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലര്‍ തിരുത്തി. കടുത്ത വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. 

To advertise here,

കേസെടുക്കുന്ന ഘട്ടത്തില്‍ ഡിജിപിയുടെ അനുമതി ക്രൈംബ്രാഞ്ച് തേടണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരും കോടതിയും നിര്‍ദേശിച്ചാല്‍പോലും കേസെടുക്കുന്നതിന് ഡിജിപിയുടെ പ്രത്യേക ഉത്തരവ് വേണമെന്നും പറഞ്ഞിരുന്നു. ഈ നിര്‍ദേശങ്ങളാണ് തിരുത്തിയത്. അടിയന്തര സാഹചര്യങ്ങളില്‍ ക്രൈംബ്രാഞ്ചിന് സ്വമേധയാ കേസെടുക്കാമെന്ന് തിരുത്തിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയോ സര്‍ക്കാരോ നിര്‍ദേശിച്ചാലും ക്രൈംബ്രാഞ്ചിന് സ്വതന്ത്രമായി മുന്നോട്ടുപോകാം. ഡിജിപിയുടെ അനുമതി വാങ്ങേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. 

ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍ ക്രൈംബ്രാഞ്ചിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പോലും അതൃപ്തിക്ക് ഉത്തരവ് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കുലര്‍ തിരുത്തിയിട്ടുള്ളത്.

Content Highlights: DGP's circular on crime branch investigation Kerala Police