
തിരുവനന്തപുരം: ഡി-ലിറ്റ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ പ്രോഫ. വി.പി മഹാദേവന്‍ പിള്ളയ്ക്ക് പിന്തുണയുമായി കേരള സര്‍വകാശാല സിന്‍ഡിക്കേറ്റ്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള തീരുമാനം സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി വി.സി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇക്കാര്യത്തില്‍ വിവാദത്തിനോ തര്‍ക്കത്തിനോ ഇല്ലെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.
സര്‍വകശാലയുടെ അന്തസിനെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ചാന്‍സലറുമായി ഒരു ഏറ്റുമുട്ടലിന് പോകുന്നില്ല. അതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ചതിനുള്ള കാരണം സിന്‍ഡിക്കേറ്റ് വിശദീകരിച്ചു. രാഷ്ടപ്രതിക്ക് ഡി-ലിറ്റ് നല്‍കണമെങ്കില്‍ സെനറ്റ് യോഗം ചേരണം. അല്ലെങ്കില്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരണം. ഇത്തരത്തില്‍ യോഗം ചേര്‍ന്ന് ഡി-ലിറ്റ് നിഷേധിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. അതാണ് അനൗദ്യോഗികമായി അറിയിച്ചത്. ഇതില്‍ പ്രോട്ടോകോള്‍ പ്രശ്‌നത്തിനൊപ്പം നിയമ പ്രശ്‌നങ്ങളുമുണ്ടെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.
രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയാത്ത വൈസ് ചാന്‍സലര്‍ തുടരുന്നത് എങ്ങനെയാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു. അതിന് വിസി മറുപടിയും നല്‍കിയിരുന്നു.
'ജീവിതത്തില്‍ ഗ്രാമറും സ്പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ജാഗകൂരനാണ്. മനസ്സ് പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരിക്കാനില്ല.' - ഇതായിരുന്നു വിസിയുടെ മറുപടി.
Content Highlights : D.Litt controversy; Kerala University Syndicate with support for VP Mahadevan Pillai
Published: 12 Jan 2022, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented