കോഴിക്കോട്: പത്താം ക്ലാസ്സ്‌, പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ചയിൽ കോഴിക്കോട് ഡിഡിയുടെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്. ചോദ്യപേപ്പർ ചോർന്നതായി സംശയമുണ്ടെന്നും യൂട്യൂബ് ചാനലുകളെ സംശയിക്കുന്നതായും ഡി.ഡി.ഇ. മൊഴി നൽകി.

To advertise here,

എം.എസ്. സൊല്യൂഷനിൽ ചോദ്യപേപ്പർ എത്തിയത് എങ്ങനെയെന്നും ചോദ്യപേപ്പർ ചോർന്നത് എങ്ങനെയെന്നും അറിയില്ല. അധ്യാപകർക്ക്  പങ്കുള്ളതായി അറിവില്ല. പക്ഷെ ചില യൂട്യൂബ് ചാനലുകളിൽ ചോദ്യങ്ങൾ കൃത്യമായി വന്നിട്ടുണ്ടെന്നും ഇത്തരം പ്രവചനത്തിന് സാധ്യതയില്ലാത്തതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ഡി.ഡി.ഇ. മനോജ് കുമാർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്. ചോദ്യപേപ്പർ നൽകിയ അധ്യാപകരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയടുക്കും. 

ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബ് ഒളിവിലാണെന്നാണ് സൂചന. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കും.