
കരുനാഗപ്പള്ളി: സി.ആർ. മഹേഷ് എംഎൽഎ സഞ്ചരിച്ച കാറിനുമുന്നിൽ വൈദ്യുത തൂണും പിന്നിൽ ആഞ്ഞിലിമരവും ഒടിഞ്ഞുവീണു. എംഎൽഎയും റോഡിൽ ഉണ്ടായിരുന്ന കുട്ടികളും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് തഴവ മണപ്പള്ളി തെക്ക് ആയിരുന്നു സംഭവം. കഴിഞ്ഞദിവസം തൊടിയൂരിൽ കാറ്റിൽ തകർന്ന വീടുകൾ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു എംഎൽഎ. ഈ സമയം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. തുരുത്തിക്കാട്ട് മുക്കിനുസമീപം എത്തിയപ്പോൾ റോഡരികിൽനിന്ന കൂറ്റൻ ആഞ്ഞിലി റോഡിലേക്ക് വീണു. എംഎൽഎയുടെ കാറിന് പിൻവശത്താണ് മരംവീണത്. തൊട്ടുപിന്നാലെ വൈദ്യുത തൂൺ കാറിന് മുന്നിലേക്കും വീണു. എംഎൽഎയുടെ കാർ ആഞ്ഞിലിമരത്തിനും വൈദ്യുത തൂണിനും ഇടയിൽപ്പെട്ടു. ഈ സമയം മൂന്നു കുട്ടികളും റോഡിലുണ്ടായിരുന്നു. കുട്ടികൾ ഉടൻ ഓടിമാറി. എംഎൽഎയും ഡ്രൈവറും കാറിൽനിന്നിറങ്ങി സമീപത്തെ വീട്ടിലേക്ക് മാറി.
കാർ മരത്തിനും വൈദ്യുത തൂണിനും ഇടയിൽ കുടുങ്ങി. കെഎസ്ഇബി, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചശേഷം മറ്റൊരു വാഹനത്തിലാണ് എംഎൽഎ മടങ്ങിയത്.
Content Highlights: cr mahesh mla electric post tree snapped
Published: 25 May 2025, 08:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented