തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള തർക്കത്തിൽ പരോക്ഷ വിമർശനവുമായി കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. ഫേയ്സ്ബുക്കിൽ കൂടിയായിരുന്നു സി.ആർ. മഹേഷ് എംഎൽഎയുടെ വിമർശനം.

To advertise here,

ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന് പണ്ട് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം- എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ, മുഖ്യമന്ത്രിക്കസേരയ്ക്കായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഓരോ നേതാക്കന്മാരും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. പരസ്യമായ ഇത്തരത്തിലുള്ള പോസ്റ്റുകളും പരാമർശങ്ങളും യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.