കണ്ണൂർ: ആർഎസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. കെ.കെ. ശൈലജ എംഎൽഎ അടക്കമുള്ളവരെത്തി പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവര്‍ത്തകായ പ്രതികള്‍ കോടതിയിൽ ഹാജരായത്. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴുവര്‍ഷത്തെ തടവാണ് വിധിച്ചിരുന്നത്. പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും.
ജയിലിലേയ്ക്ക് പോകുന്ന പ്രതികൾക്ക് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു യാത്രയയപ്പ്. ഇവിടേക്കാണ് കെ.കെ. ശൈലജ എംഎൽഎ എത്തിയത്. ജയിലിൽ കീഴടങ്ങാനായി പോകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
1994 ജനുവരി 25-ന് രാത്രിയാണ് സി. സദാനന്ദൻ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ എട്ട് സിപിഎം പ്രവർത്തകർക്കെതിരേ വിചാരണക്കോടതി ശിക്ഷവിധിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഹൈക്കോടതി ഇത് ശരിവെക്കുകയായിരുന്നു. ഉരുവച്ചാൽ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്ണൻ (കുഞ്ഞികൃഷ്ണൻ), മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ (രവി), കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു (ബാബു), പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്ണൻ (ബാലൻ) എന്നിവരായിരുന്നു പ്രതികൾ. ഇവർ സദാനന്ദന് 25,000 രൂപ വീതം നൽകാനും വിചാരണക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി അത് 50,000 ആയി വർധിപ്പിച്ചു.
2007 ഫെബ്രുവരിയിലാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. അത് 2013 ജൂൺ 10-ന് തലശ്ശേരി സെഷൻസ് കോടതി ശരിവെച്ചു. സദാനന്ദൻ നൽകിയ ക്രിമിനൽ റിവിഷൻ അപ്പീലും പ്രതികൾ നൽകിയ ക്രിമിനൽ റിവിഷൻ പെറ്റീഷനുമാണ് ഹൈക്കോടതി പരിഗണിച്ചത്. ടാഡ നിയമപ്രകാരമുള്ള ആദ്യ കേസുകളിലൊന്നാണിത്.
Content Highlights: CPM Workers Surrender in RSS Leader Assault Case After Supreme Court Appeal Dismissal
Published: 04 Aug 2025, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented