തൃശ്ശൂർ: വെള്ളിയാഴ്ച രാവിലെ ചേർന്ന സി.പി.എം. ജില്ലാ കമ്മിറ്റിയോഗം ജില്ലയിൽ പാർട്ടി മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയ്ക്ക് അംഗീകാരം നൽകി. കഴിഞ്ഞദിവസം സംസ്ഥാനക്കമ്മിറ്റി അംഗീകരിച്ച, ജില്ലയിലെ സി.പി.എം. മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു റിപ്പോർട്ട് ചെയ്തു. ജില്ലാക്കമ്മിറ്റിയോഗം പട്ടിക ഏകകണ്ഠേന അംഗീകരിച്ചു. സംസ്ഥാനക്കമ്മിറ്റിയംഗം എം.എം. വർഗീസ് അധ്യക്ഷനായി. ശനി, ഞായർ ദിവസങ്ങളിൽ പട്ടിക മണ്ഡലംകമ്മിറ്റിയോഗത്തിൽ റിപ്പോർട്ടുചെയ്ത് അംഗീകാരം വാങ്ങും.
നിലവിലെ ആറ് സിറ്റിങ് എം.എൽ.എ.മാരും മത്സരിക്കും.കുന്നംകുളത്ത് സംസ്ഥാനക്കമ്മിറ്റിയംഗം എ.സി. മൊയ്തീൻ, ഇരിങ്ങാലക്കുടയിൽ സംസ്ഥാനക്കമ്മിറ്റിയംഗം ആർ. ബിന്ദു, പുതുക്കാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.കെ. രാമചന്ദ്രൻ, വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി, ചേലക്കര ജില്ലാക്കമ്മിറ്റിയംഗം യു.ആർ. പ്രദീപ്, ഗുരുവായൂരിൽ ചാവക്കാട് ഏരിയ കമ്മിറ്റിയംഗം എൻ.കെ. അക്ബർ, മണലൂരിൽ ജില്ലാക്കമ്മിറ്റിയംഗം സി. രവീന്ദ്രനാഥ് എന്നിവരാണ് മത്സരിക്കുന്നത്. മണലൂരിലെ സിറ്റിങ് എം.എൽ.എ. മുരളി പെരുനെല്ലിയെയാണ് മാറ്റിയത്.
Content Highlights: CPM Thrissur district committee finalized candidates for seven constituencies., Six sitting MLAs retained, with one change in the Manalur constituency., Official list approved by state secretariat and district committee., Candidates include prominent figures like A.C. Moideen and R. Bindu.
Published: 07 Mar 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented