പത്തനംതിട്ട: വലിയ വെളിപ്പെടുത്തലുകളുടെ സാമ്പിൾ ഒരു മുഴം മുന്നേ പൊട്ടിയപ്പോൾ സ്വർണക്കൊള്ളക്കേസിലെ പ്രതിയും സി.പി.എം. ജില്ലാക്കമ്മിറ്റിയംഗവുമായ എ. പദ്മകുമാറിന്റെ പേരിലുള്ള നടപടി സസ്പെൻഷനിലൊതുങ്ങി. ശബരിമല സ്വർണക്കൊള്ളക്കേസിലെ കുറ്റപത്രം വരുമ്പോൾ അതിന്റെ ഗൗരവം അനുസരിച്ചായിരിക്കും ബാക്കി നടപടി. കുറ്റപത്രത്തിൽ ഗുരുതരപരാമർശം ഉണ്ടെങ്കിൽ വിശദീകരണം ചോദിക്കുകയും പുറത്താക്കൽ വരെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യും. ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി..എഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി, അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിച്ചതാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്.

To advertise here,

കഴിഞ്ഞയാഴ്ച ഈ നിർദേശം വന്നതിനെ തുടർന്ന് പദ്മകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന്് 2018-ലെ യുവതീപ്രവേശത്തിലെ അറിയാക്കഥകൾ പുറത്തുവന്നിരുന്നു. സി.പി.എം. എക്കാലവും മറക്കാനാഗ്രഹിക്കുന്ന യുവതീപ്രവേശം വീണ്ടും ചർച്ചയിലേക്ക് വന്നതോടെ കടുത്ത നടപടി വേണ്ടെന്നതിലേക്ക് പാർട്ടി എത്തുകയായിരുന്നു എന്നാണ് വിവരം. കടുത്ത നടപടി വന്നാൽ വലിയ 'ബോംബ്' പൊട്ടിയേക്കുമെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. രണ്ടുമാസത്തിനകം കുറ്റപത്രം വരുമെന്നാണ് കരുതുന്നത്.

2019-ൽ ശബരിമല ശ്രീകോവിലിൽ നിന്ന് സ്വർണം കവർന്ന കേസിൽ അന്നത്തെ ദേവസ്വം ബോർഡ് പത്താം പ്രതിസ്ഥാനത്ത് വന്നതിനെ തുടർന്നായിരുന്നു പ്രസിഡന്റായിരുന്ന പദ്മകുമാർ അറസ്റ്റിലായതും 90 ദിവസം ജയിലിൽ കഴിഞ്ഞതും. ഈ ഘട്ടം ഉണ്ടായിട്ടും പദ്മകുമാറിനെ പാർട്ടി സംരക്ഷിക്കുന്നു എന്ന വിമർശനം യു.ഡി.എഫും ബി.ജെ.പി. യും തിരഞ്ഞെടുപ്പുകാലങ്ങളിൽ ഉന്നയിച്ച ആരോപണത്തെ നേതൃത്വം അവഗണിച്ചിരുന്നു. പദ്മകുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നതിന് തക്കതായ കാരണമുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു. നടപടിയെടുക്കാൻ പരമാവധി മടിച്ചുനിന്ന പാർട്ടി നേതൃത്വം താഴേത്തട്ടിൽ നിന്നുള്ള വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാടു മാറ്റിയത്.
വി.എസ്. പക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ പിണറായി പക്ഷത്തെത്തിക്കുന്നതിൽ വലിയപങ്കു വഹിച്ചയാളാണ് പദ്മകുമാർ. എന്നാൽ 2018-ലെ യുവതീപ്രവേശ വിഷയം മുതൽ ഇദ്ദേഹം പിണറായിയുമായി അകൽച്ചയിലായിരുന്നു. 1982-ൽ പത്തനംതിട്ട ജില്ല രൂപം കൊണ്ട ശേഷമുള്ള ജില്ലാക്കമ്മിറ്റി മുതൽ അംഗമായ പദ്മകുമാർ 36 വർഷം ജില്ലാ സെക്രട്ടേറിയേറ്റംഗവുമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് സമ്മേളനത്തിൽ നിന്ന്് ഇറങ്ങിപ്പോയതിനാൽ നിലവിലെ ജില്ലാ സെക്രട്ടേറിയറ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
ആത്മകഥ ബെസ്റ്റ്സെല്ലറാവട്ടെ എന്ന് ജില്ലാ സെക്രട്ടറി

പദ്മകുമാർ ആത്മകഥയെഴുതുന്നെങ്കിൽ അത് ബെസ്റ്റ് സെല്ലറാവട്ടെയെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പദ്മകുമാറിന്റെ സുഹൃത്തുക്കൾ വഴിയാണ് കഴിഞ്ഞദിവസങ്ങളിൽ ചില വെളിപ്പെടുത്തലുകൾ വന്നതെന്നായിരുന്നു വാർത്ത. അത്തരം കാര്യങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി ആലോചിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

തീരുമാനം അംഗീകരിക്കുന്നതായി സൂചന

ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം പദ്മകുമാർ അംഗീകരിക്കുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. സ്വർണക്കൊള്ളക്കേസിന്റെ ജാമ്യവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിയുകയാണ്.

പാർട്ടി നേതൃത്വം നിലപാട് മാറ്റിയത് വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ
2019-ൽ ശബരിമല ശ്രീകോവിലിൽനിന്ന് സ്വർണം കവർന്ന കേസിൽ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്താം പ്രതിസ്ഥാനത്ത് വന്നതിനെത്തുടർന്നാണ്, പ്രസിഡന്റായിരുന്ന പദ്മകുമാർ അറസ്റ്റിലായതും 90 ദിവസം ജയിലിൽ കഴിഞ്ഞതും. അപ്പോൾ, പദ്മകുമാറിനെ പാർട്ടി സംരക്ഷിക്കുന്നു എന്ന വിമർശനം യു.ഡി.എഫും ബി.ജെ.പി.യും ഉന്നയിച്ചു. തിരഞ്ഞെടുപ്പുകാലത്തും ഇതേ ആരോപണം ഉയർന്നെങ്കിലും പാർട്ടിനേതൃത്വം അവഗണിച്ചിരുന്നു. പദ്മകുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നതിന് തക്കതായ കാരണമുണ്ടെന്ന ആക്ഷേപവും അന്ന് ഉയർന്നിരുന്നു. നടപടിയെടുക്കാൻ പരമാവധി മടിച്ചുനിന്ന പാർട്ടി നേതൃത്വം താഴേത്തട്ടിൽനിന്നുള്ള വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാടുമാറ്റിയത്.

വി.എസ്. പക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ പിണറായി പക്ഷത്തെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് പദ്മകുമാർ. എന്നാൽ, 2018-ലെ ശബരിമല യുവതീപ്രവേശന വിഷയം മുതൽ ഇദ്ദേഹം പിണറായിയുമായി അകൽച്ചയിലായിരുന്നു. 1982-ൽ പത്തനംതിട്ട ജില്ല രൂപംകൊണ്ടശേഷമുള്ള ജില്ലാക്കമ്മിറ്റി മുതൽ അംഗമായ പദ്മകുമാർ 36 വർഷം ജില്ലാ സെക്രട്ടേറിയേറ്റംഗവുമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വീണാ ജോർജിനെ സംസ്ഥാനകമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയതിനാൽ നിലവിലെ ജില്ലാ സെക്രട്ടേറിയറ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

ജില്ലാ കമ്മിറ്റിയെടുത്ത സസ്‌പെൻഷൻ തീരുമാനം പദ്മകുമാർ അംഗീകരിക്കുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. സ്വർണക്കൊള്ളക്കേസിന്റെ ജാമ്യവ്യവസ്ഥകൾപ്രകാരം, മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുന്നതിൽനിന്ന് അദ്ദേഹം ഒഴിയുകയാണ്.