വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു

തൃശൂർ: നഗരത്തിന് സമീപം കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 55 പവൻ കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. തിങ്കളാഴ്ച രാവിലെ കുർക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഹസൻ അലി മോഷണവിവരം അറിയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും നെടുപുഴ പോലീസും ചേർന്ന് അന്വേഷണം ഊർജിതമാക്കി. പുലർച്ച ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നത് വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.
Content Highlights: A major burglary took place in Koorkkencherry, Thrissur, where 55 sovereigns of gold were stolen from a locked house belonging to Hasan Ali. Nedupuzha police and the City Police Commissioner's squad have launched an investigation.
Published: 21 Sept 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented