
തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ച് സിപിഎം. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ അംഗത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാമനപുരം എംഎൽഎ ഡി.കെ.മുരളി സ്പീക്കർ എ.എൻ.ഷംസീറിന് പരാതി നൽകി. വിഷയം സഭയിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് മുരളി കത്ത് നൽകി.
അധാർമിക പെരുമാറ്റരീതി, നിയമസഭാംഗത്വമെന്ന പദവി ഉപയോഗിച്ചുള്ള അഴിമതി, ധനസമ്പാദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അംഗത്തെ പുറത്താക്കാൻ സഭയ്ക്ക് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
തുടർച്ചയായി സ്ത്രീപീഡനക്കേസുകൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിക്കുന്നത് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കിയത്. സ്പീക്കർ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ രാഹുലിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. പുറത്ത് നിന്ന് നിരവധി പരാതി രാഹുലിന്റെ പേരിൽ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അത് വെച്ച് നടപടി സ്വീകരിക്കാനാവില്ലെന്നുമാണ് സ്പീക്കർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് നിയമസഭാ അംഗം തന്നെ രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്.
കേസുകളുടെ പേരിൽ കേരള നിയമസഭ ആരെയും അയോഗ്യനാക്കിയ ചരിത്രമില്ലെങ്കിലും അതിനുള്ള അധികാരം സഭയ്ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 20ന് ആരംഭിക്കും. രാഹുൽ ഇപ്പോൾ കോൺഗ്രസിനു പുറത്താണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരസ്യമായി വ്യക്തമാക്കിയതോടെ, പാർട്ടിയുടെ പരിരക്ഷയും വിഷയം സഭയിലെത്തുമ്പോൾ ഉണ്ടാവാനിടയില്ല.
Content Highlights: CPM seeks disqualification of MLA Rahul Mamkootathil following molestation case allegations.
Published: 14 Jan 2026, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented