തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ക്ഷേമപദ്ധതികൾക്ക് ഊന്നലുണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. മറ്റ് രണ്ട് പാർട്ടികൾ പ്രഖ്യാപിച്ചതിലും കൂടുതൽ വർധന ക്ഷേമപെൻഷനിൽ വാഗ്ദാനം ചെയ്യുന്നതാകും പ്രകടന പത്രികയെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷൻ കൂടിയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്‌.

To advertise here,

പാവപ്പെട്ട അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിൽ തൊഴിലുകൾ വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും സിപിഎം പ്രകടന പത്രികയിലുണ്ട്. മത്സ്യത്തൊഴിലാളികൾ താത്കാലിക ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും ജനക്ഷേമ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ് എന്ന മുദ്രാവാക്യമുയർത്തി അതിനുള്ള പ്രവർത്തനങ്ങൾ നടത്തും. 70,000 കുട്ടികൾക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് കേരളത്തിൽ കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.