തിരുവനന്തപുരം: സ്ത്രീകളെയും കുട്ടിയെയും മർദിച്ച കേസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് ആര്യനാട് സി.ഐയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ശശിയെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കും. 

To advertise here,

കുളക്കോട്ട് റോഡിലെ കടയിൽ വെള്ളനാട് ശശി  അതിക്രമിച്ചു കയറി ജീവനക്കാരനെയും ഭാര്യയെയും കുട്ടിയെയും മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. വെള്ളനാട്  പഞ്ചായത്തിലെ ജീവനക്കാരനായ  അരുൺ നടത്തുന്ന ഹോട്ടലിലാണ് അക്രമം ഉണ്ടായത്. 'ഊണ് റെഡി' എന്ന പേരിലുള്ള ബോർഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന തർക്കത്തെ തുടർന്നായിരുന്നു അക്രമം. ഇത് വീഡിയോയിൽ പകർത്തിയ എട്ടു വയസ്സുള്ള കുട്ടിയെയും ആക്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.