കൊച്ചി: സി.പി.എമ്മിനെതിരായ കോടതിയലക്ഷ്യ നടപടി നിയമപരമായി നേരിടുമെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഇത്തരത്തിൽ നിലപാട് എടുത്തതെന്നും കോടതിയെ ബോധ്യപ്പെടുത്തുമെന്നും സി.വി. വർഗീസ് വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ രേഖാമൂലം കത്തു തന്നു. അതിനു ശേഷം യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ നടത്തിയിട്ടില്ല. അത് ഞങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. ഞങ്ങള്‍ക്കെതിരെ വരുന്നതൊക്കെ നിയമപരമായി നേരിടും. രാഷ്ട്രീയപരമായി അക്രമിക്കാന്‍ വരുന്നതിനെ രാഷ്ട്രീയപരമായും നേരിടും. ഞങ്ങളോട് അഭിപ്രായം ചോദിക്കാതെയും ഞങ്ങളുടെ ഭാഗം കേള്‍ക്കാതെയുമാണ് കോടതി നിലപാട് എടുത്തത്.'- സി.വി. വര്‍ഗീസ് പറഞ്ഞു.
കോടതിയെ ധിക്കരിച്ചു കൊണ്ട് പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ട് പോയി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറി സി.വി. വർഗീസനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കോടതി കടന്നത്. സി.പി.എമ്മിനെ ഓഫീസ് ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കി.
നിയമസഭയുടെ പരിഗണനയിലുള്ള ഭൂപതിവ് നിയമഭേദഗതി ബിൽ നടപ്പായാൽ നിർമാണം പൂർത്തിയായ കെട്ടിടങ്ങൾ ക്രമവത്കരിക്കാനാവും. ഇതിനാലാണ് നിയമം നടപ്പാകുംമുമ്പേ കോടതിയെപ്പോലും വെല്ലുവിളിച്ച് നിർമാണം പൂർത്തിയാക്കാനുള്ള സി.പി.എം. ശ്രമം എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: CPM idukki district secretary cv varghese on high court orders contempt of court proceedings
Published: 24 Aug 2023, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented