പാലക്കാട്: സീപ്ലെയന് പദ്ധതിയെ എതിര്‍ത്ത എ.ഐ.ടി.യു.സി. നിലപാടിനെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എല്ലാത്തിനെയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ കഴിയുമോയെന്ന് എം.വി. ഗോവിന്ദന് ചോദിച്ചു.
'ഇതെല്ലാം പൊതുവായിട്ടുള്ള വളര്‍ച്ചയുടെ ഭാഗമായിട്ടുള്ളതല്ലേ. അത് ആ അര്‍ഥത്തില്‍ തന്നെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടും. ഓരോന്ന് പുതിയതായി വന്നുകൊണ്ടിരിക്കുകയല്ലേ. എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ.' ഗോവിന്ദന് ചോദിച്ചു.
ശക്തമായ സമരത്തിലൂടെ ഇല്ലാതായ പദ്ധതി വീണ്ടും തുടങ്ങുന്നത് ഉള്‍നാടന്‍ മത്സ്യ, കക്ക വാരല്‍ തൊഴിലാളികള്‍ക്ക് എതിരാണെന്നായിരുന്നു മത്സ്യത്തൊഴിലാളി യൂണിയന്റെ(എ.ഐ.ടി.യു.സി) വിമര്‍ശനം. പദ്ധതി നിര്‍ത്തിവെച്ച് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടിരുന്നു.
Content Highlights: M.V. Govindan defends the Seaplane project opposing aituc
Published: 12 Nov 2024, 02:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented