
കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനമായി. പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കും.
അതേസമയം, ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറിയതോടെ മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും യോഗം ചേരുക. ഓണ്‍ലൈനായാണ് യോഗം. പ്രത്യേകമായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ, ഏതൊക്കെ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം തുടങ്ങിയ കാര്യങ്ങളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
ഐ.സി.യു., ഓക്‌സിജന്‍ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി കൊണ്ടുള്ള അടിയന്തര നടപടി. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എഴുപതോളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മറ്റുള്ള രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റാനും തീരുമാനമായി.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഗോ ബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമായി ഉയര്‍ത്തുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ നാലായിരത്തിന് മുകളിലാണ് ദിവസമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. അതേസമയം, മുപ്പതിനായിരത്തോളം പേരാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. അറുപതിനായിരത്തോളം പേര്‍ കോവിഡ് നിരീക്ഷണത്തിലുമാണ്.
Content Highlights: Covid cases increased in Ernakulam Kalamassery Medical college will be set as covid hospital
Published: 24 Apr 2021, 03:26 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented