ചാലക്കുടി: ഒളിമ്പ്യന്‍ മയൂഖാ ജോണി, മുരിയാട് എമ്പറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യന്‍, ഇവിടത്തെ ട്രസ്റ്റികള്‍ എന്നിവരുള്‍പ്പെടെ 10 ആളുകളുടെ പേരില്‍ കേസെടുക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിറക്കി. ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തി വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുന്‍ ട്രസ്റ്റി സി.സി. ജോണ്‍സനെതിരേ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും ബലാത്സംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വിധി.

To advertise here,

അഡ്വ. സിറിയക് വര്‍ഗീസ് വഴിയാണ് പരാതിക്കാര്‍ അന്യായം നല്‍കിയത്. ആളൂര്‍ പോലീസിനോടാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ജോണ്‍സണെതിരേ പരാതിപ്പെട്ടിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

 

Content Highlights:Court order to file a case against Mayookha Johnny