
ബുധനാഴ്ച രാവിലെ മടയന്റെ സാന്നിധ്യത്തില്‍ മടപ്പുരയിലെ കുടുംബാംഗങ്ങള്‍ കൂടിയാലോചിച്ചായിരുന്നു തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂട്ടംകൂടി ഇടപഴകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് മടപ്പുരയില്‍ നിന്നും പുറത്തിറക്കിയ കുറിപ്പിലുണ്ട്. ആരോഗ്യ പ്രശ്നത്തെതുടര്‍ന്ന് ആദ്യമായാണ് ക്ഷേത്രചടങ്ങുകള്‍ക്ക്മുടക്കംവരുത്തി ഇത്തരത്തിലൊരു തീരുമാനമുണ്ടാകുന്നത്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ പറശ്ശിനി പുഴ കരകവിഞ്ഞൊഴുകി ക്ഷേത്രമുള്‍പ്പെടെ വെള്ളത്തിലായപ്പോള്‍ ചടങ്ങുകള്‍ക്ക് മുടക്കം വന്നിരുന്നു. നാലു ദിവസത്തോളം വെള്ളം ഒഴിഞ്ഞപോകാതെ കിടന്നതിനാല്‍ ഭക്തജനങ്ങള്‍ക്ക് മടപ്പുരയില്‍ പ്രവേശിക്കാനായില്ല. പിന്നീട് ശുദ്ധിവരുത്തി പൂജാകര്‍മ്മങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുത്തത്. പുതിയസാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എത്രദിവസം നീളുമെന്നതിനെക്കുറിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്കും പയാനാകുന്നില്ല.
സമീപ ക്ഷേത്രങ്ങളില്‍ ഉത്സവകാലമായതിനാല്‍ ഇപ്പോള്‍ വന്‍ ഭക്തജനത്തിരക്കാണ് മുത്തപ്പന്‍ ക്ഷേത്രത്തിലും അനുഭവപ്പെട്ടത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് ഭക്തജനങ്ങള്‍ രാവിലെമുതല്‍ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകരാണ്. ഇവര്‍ക്ക് പന്തിഭോജനമാണ് ഇവിടെ പതിവ്. നിര്‍മ്മാല്യവിതരണത്തിലും ചോറൂണിലും രാവിലെ മുതല്‍ വൈകീട്ടുവരെ തിരക്കനുഭവപ്പെടാറുണ്ട്. മറ്റ് ആരാധനാലയങ്ങളില്‍ നിന്നും വിഭിന്നമായി ആളുകള്‍ കൂട്ടംകൂടി ഇടപഴകുന്ന തീര്‍ത്ഥാനടന കേന്ദ്രംകൂടിയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം.
Content Highlights: Corona; the food feeding religious customs stopped in Parassinikadavu Muttapan Temple
Published: 11 Mar 2020, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented