
തിരുവനന്തപുരം: സിറ്റിങ് എം.എൽ.എ.മാർക്കുപുറമേ 19 മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ധാരണയായി. സിറ്റിങ് എം.എൽ.എ.മാരിൽ ഐ.സി. ബാലകൃഷ്ണ(സുൽത്താൻ ബത്തേരി)ന്റെയും എൽദോസ് കുന്നപ്പിള്ളി (പെരുമ്പാവൂർ)യുടെയും കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. സുൽത്താൻബത്തേരിയിലോ മാനന്തവാടിയിലോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ മത്സരിക്കുകയാണെങ്കിൽ ഉഷാ വിജയൻ മാനന്തവാടിയിലാകും മത്സരിക്കുക. കെ. ബാബുവും രാഹുൽ മാങ്കൂട്ടത്തിലുമാണ് ഒഴിവാകുന്ന മറ്റു രണ്ടുപേർ.
തിരുവമ്പാടി-പട്ടാമ്പി, കളമശ്ശേരി-കൊച്ചി കൈമാറ്റം മുസ്ലിംലീഗുമായി കോൺഗ്രസ് ചർച്ച നടത്തിവരുകയാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനമാകുന്നത് അനുസരിച്ചാകും അവിടങ്ങളിലെ സ്ഥാനാർഥിത്വം. തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ ബി.ജെ.പി.ക്കായി മത്സരിച്ചാൽ കെ. കരുണാകരന്റെ കുടുംബത്തോട് ഏറ്റവും അടുപ്പം പുലർത്തിയിരുന്ന ടി.വി. ചന്ദ്രമോഹനാകും കോൺഗ്രസ് സ്ഥാനാർഥി. പത്മജയല്ലെങ്കിൽ ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റാകും സ്ഥാനാർഥി. കണ്ണൂരിൽ അമൃതാ രാമകൃഷ്ണനാണെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, മറിയം ഉമ്മൻചാണ്ടി എന്നിവരുടെ പേരുകൾ പരിഗണിക്കുന്നു.
ധാരണയായ പേരുകൾ
:കെ. മുരളീധരൻ (വട്ടിയൂർക്കാവ്), അയിഷ പോറ്റി (കൊട്ടാരക്കര), ബിന്ദു കൃഷ്ണ (കൊല്ലം), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), രമ്യാ ഹരിദാസ് (അടൂർ), ഷാനിമോൾ ഉസ്മാൻ (അരൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ടി.എൻ. പ്രതാപൻ (മണലൂർ), ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂർ), രമേഷ് പിഷാരടി (പാലക്കാട്), തുളസി (കോങ്ങാട്), വി.ടി. ബൽറാം (തൃത്താല), സുമേഷ് അച്യുതൻ (ചിറ്റൂർ), കെ. പ്രവീൺകുമാർ (കൊയിലാണ്ടി), കെ.ജയന്ത്(കോഴിക്കോട് നോർത്ത്) കെ.എം. അഭിജിത് (നാദാപുരം), വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ), ഷാജി കോടങ്കണ്ടത്ത് (ഒല്ലൂർ), കെ.നീലകണ്ഠൻ (ഉദുമ).
രാജേഷ് സഹദേവൻ ഒ.ബി.സി. വിഭാഗം ചെയർമാൻ
അമ്പലപ്പുഴയിലെ യുവ കോൺഗ്രസ് നേതാവ് രാജേഷ് സഹദേവനെ കെ.പി.സി.സി.യുടെ ഒ.ബി.സി. വിഭാഗം ചെയർമാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. ശിവഗിരിമഠത്തിനുകീഴിലെ ഗുരുധർമ പ്രചാരണ യുവജനസഭ കേന്ദ്ര ചെയർമാനും കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ് രാജേഷ്.
എസ്.എൻ.ഡി.പി. യോഗം നേതൃത്വവുമായും അടുത്തബന്ധം പുലർത്തുന്ന രാജേഷിന്റെ നിയമനം ഈ വിഭാഗവുമായുള്ള അകൽച്ച കുറയ്ക്കുന്നതിന്റെ ഭാഗമാണെന്ന് കരുതുന്നു. സുമേഷ് അച്യുതനായിരുന്നു നേരത്തേ ഒ.ബി.സി.വിഭാഗം ചെയർമാൻ.
Content Highlights: Congress party finalizes candidates for 19 key Kerala constituencies., Prominent figures like K. Muraleedharan, Remya Haridas, and Ramesh Pisharody are on the list
Published: 03 Mar 2026, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented