
ചേർപ്പ് (തൃശ്ശൂർ): പാറളം ഗ്രാമപഞ്ചായത്തിൽ സി.പി.ഐ. പിന്തുണയോടെ കോൺഗ്രസിലെ റോസ് മേരി അപേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അവിശ്വാസപ്രമേയത്തിലൂടെ ബി.ജെ.പി. പ്രസിഡന്റിനെ പുറത്താക്കിയതിനെത്തുടർന്നാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വ്യാഴാഴ്ച ആദ്യഘട്ട വോട്ടെടുപ്പിൽ റോസ് മേരി അപേഷിന് എട്ട് വോട്ട് ലഭിച്ചു. അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ബി.ജെ.പി.യുടെ മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിത പ്രസന്നൻ ആറു വോട്ടും എൽ.ഡി.എഫിന്റെ സുധ അനിൽ മൂന്ന് വോട്ടും നേടി. എൽ.ഡി.എഫിലെ സി.പി.ഐ.യുടെ രണ്ട് വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. രണ്ടാംഘട്ടത്തിൽ സി.പി.എം. വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.
17 അംഗങ്ങളുള്ള പാറളത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും യു.ഡി.എഫും ആറ് സീറ്റുകൾ വീതം നേടിയിരുന്നു. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് ബി.ജെ.പി.യിലെ അനിത പ്രസന്നൻ വിജയിക്കുകയായിരുന്നു. പിന്നീട് ബി.ജെ.പി.യെ താഴെയിറക്കാൻ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ എൽ.ഡി.എഫ്. പിന്തുണച്ചു. എന്നാൽ, ഇപ്പോൾ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐ.യുടെ രണ്ട് വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചതെങ്കിലും സ്ഥാനാർഥി വിജയിച്ചു.
Content Highlights: Congress-CPI alliance successfully ousts BJP in Paralam panchayat., Rose Mary Apesh assumes power as the Congress president candidate., BJP lost power following a no-confidence motion backed by Congress and CPI.
Published: 22 Oct 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented