
ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാത്തതിൽ വിശദീകരണവുമായി പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതുപക്ഷം ഒരുക്കിയ കെണിയിൽ വീഴാൻ തങ്ങളില്ലെന്നും കോടാനുകോടി രൂപ തട്ടിപ്പുനടത്തി ജനങ്ങളെ വഞ്ചിച്ച് ഇപ്പോൾ പരിശുദ്ധരാകുന്നതിനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ഡിസിസി ജനറൽസെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി എന്നിവർ പറഞ്ഞു.
തട്ടിപ്പുനടത്തി പ്രതിസന്ധിയിലായ ബാങ്കിന്റെ ഇന്നത്തെ ധനസ്ഥിതി കൃത്യമായി പറഞ്ഞ് ധവളപത്രം പുറത്തിറക്കി പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തി നടത്തുന്ന തിരഞ്ഞെടുപ്പിനോടു മാത്രമേ കോൺഗ്രസ് യോജിക്കുന്നുള്ളൂ. പണം മുഴുവൻ നിക്ഷേപകർക്ക് തിരിച്ചുനൽകിയെന്നും ബാങ്ക് സാധാരണനിലയിലായെന്നും സർക്കാരും സിപിഎമ്മും പുറത്ത് പറഞ്ഞുനടക്കുന്നുണ്ടെങ്കിലും 2025 നവംബറിൽ നിക്ഷേപകർക്ക് 268 കോടി രൂപയും അനുബന്ധകാര്യങ്ങളും കൊടുത്തുതീർക്കാനുണ്ടെന്നാണ് വകുപ്പുമന്ത്രി നിയമസഭയിൽ പറഞ്ഞത്.
പുതിയ ഭരണസമിതി നിലവിൽ വന്നാൽ നിക്ഷേപകർക്ക് എങ്ങനെ അവരുടെ പണം തിരിച്ചുകൊടുക്കാൻ സാധിക്കുമെന്ന് ധാരണയായതിനുശേഷമേ തിരഞ്ഞെടുപ്പുനടത്താൻ പാടുള്ളൂവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിലവിൽ ബാങ്കിൽ എൺപതുശതമാനവും ഇടതുപക്ഷ വോട്ടർമാരാണ്. അതുകൊണ്ടുതന്നെ വിജയവും അവർക്ക് അനുകൂലമാകുമെന്നതിൽ തർക്കമില്ല. ബാങ്കിന്റെ ദൈനംദിനപ്രവർത്തനങ്ങളും ധനസ്ഥിതിയും അറിയിക്കാതെ തട്ടിപ്പുകാരായ സിപിഎം നേതാക്കൾക്ക് സംരക്ഷണകവചം ഒരുക്കുന്നതിനും വീണ്ടും തട്ടിപ്പുനടത്തുന്നതിനും സഹകാരികളെയും പൊതുസമൂഹത്തെയും പറ്റിക്കാൻ വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ് പ്രഹസനമെന്നും അതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
Content Highlights: Congress explains its boycott of the Karuvanur Service Cooperative Bank elections, alleging a CPM trap ahead of assembly polls and calling for financial transparency.
Published: 14 Feb 2026, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented