കണ്ണൂർ: ഫൊറൻസിക് പരിശോധനയ്ക്ക് സാമ്പിളുമായി എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്നതായി പോലീസ് ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. കണ്ണൂരിലെ മേഖലാ ഫൊറൻസിക് ലാബിൽ സാമ്പിളുമായി എത്തുന്ന പോലീസുകാർക്കാണ് ദുരനുഭവമുണ്ടാവുന്നതെന്നാണ് പ്രചാരണം. ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകി. എന്നാൽ, ഇതുസംബന്ധിച്ച പ്രചാരണങ്ങൾ ഫൊറൻസിക് അധികൃതർ നിഷേധിച്ചു.

To advertise here,

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡി.എൻ.എ. സാമ്പിളുമായി എത്തിയ പോലീസുകാരെ ഫൊറൻസിക് മേധാവി അവഹേളിച്ചതായി പോലീസുകാർ തന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ലാബ് മേധാവി എത്തിയാലേ സാമ്പിൾ എടുക്കാൻ സാധിക്കുകയുള്ളൂവെെന്ന് പറഞ്ഞ് മണിക്കൂറുകളോളം ഇരുത്തിയതായി പറയുന്നു. ഡി.എൻ.എ. പരിശോധനയ്ക്ക് നൽകുന്ന സാമ്പിളുകൾ ഒത്തുനോക്കി 10 മിനിട്ടിനുള്ളിൽ പൂർത്തിയാക്കേേണ്ട നടപടിക്രമങ്ങൾ മണിക്കൂറുകളോളം താമസിപ്പിക്കുകയാണെന്നാണ് പോലീസുകാർ പറയുന്നത്. ഇക്കാര്യം പോലീസ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തിയതായും സംഘടനാനേതാക്കൾ അറിയിച്ചു.