
തൃശൂര്‍: മികച്ച റാങ്ക് നേടാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സിവില്‍ സര്‍വീസില്‍ ആറാം റാങ്ക് നേടിയ തൃശൂര്‍, കോലാഴി സ്വദേശിനി കെ. മീര. കഴിഞ്ഞ നാല് വര്‍ഷമായുള്ള പരിശ്രമത്തിന്റെ ഫലമാണിത്. ഇത്രയും മികച്ചൊരു റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും റാങ്ക് നേട്ടത്തിന് പിന്നാലെ മീര മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ടീച്ചറായ അമ്മയാണ് സിവില്‍ സര്‍വീസിലേക്ക് വഴികാട്ടിയത്. സര്‍വീസിലേക്കെത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന അമ്മയുടെ മാര്‍ഗനിര്‍ദേശമാണ് കാര്യങ്ങള്‍ ഇവിടെ വരെയെത്തിച്ചത്. പരീക്ഷ എഴുതാനും റാങ്ക് നേടിയെടുക്കാനുമെല്ലാം അമ്മയായിരുന്നു പ്രചോദനം. എയര്‍ഫോഴ്‌സില്‍ പോകാനായിരുന്നു കുട്ടിക്കാലത്തുള്ള ആഗ്രഹം. എന്നാല്‍ മെഡിക്കല്‍ യോഗ്യത ലഭിച്ചില്ല.
പിന്നീട് ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതിനിടെയാണ് നാട്ടിലേക്ക് തിരിച്ചുവരണമെന്നും എന്തെങ്കിലുമെല്ലാം നേടിയെടുക്കണമെന്നും അതിയായ ആഗ്രഹമുണ്ടായത്. 2017 നംവബറില്‍ ബെംഗളൂരുവിലെ എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് സിവില്‍ സര്‍വീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
2018 മുതല്‍ തിരുവനന്തപുരത്ത് പരിശീലനം തുടങ്ങി. ആദ്യ മൂന്ന് തവണ നിരാശയായിരുന്നു ഫലം. എന്നാല്‍ അടുത്ത അവസരത്തില്‍ നേടിയെടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ചെയ്ത് കാണിക്കണമെന്നും ആഗ്രഹിച്ചു. നാല് വര്‍ഷത്തെ പരിശ്രമത്തില്‍ ആഗ്രഹിച്ച നേട്ടത്തിലെത്താനായി.

കേരള കേഡര്‍ വേണമെന്നാണ് ആഗ്രഹം. ഏത് മേഖലയിലായാലും ഏല്‍പ്പിക്കുന്ന ജോലികള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹം. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ഉന്നമനത്തിനുമായും ഏറെ കാര്യങ്ങള്‍ നിറവേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മീര പറഞ്ഞു.
തൃശൂര്‍ തിരൂര്‍ സ്വദേശി കെ രാംദാസിന്റെയും കെ രാധികയുടെയും മൂത്ത മകളാണ് മീര. സഹോദരി:വൃന്ദ.
761 പേരാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത നേടിയത്. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി അശ്വതി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. മീരയ്ക്ക് പുറമേ മലയാളികളായ മിഥുന്‍ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി.

പി ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധന്‍ (റാങ്ക് 57), അപര്‍ണ എംബി (റാങ്ക് 62), ദീന ദസ്തഗീർ (റാങ്ക് 63), പ്രസന്നകുമാർ (റാങ്ക് 100), ആര്യ ആര്‍ നായര്‍ (റാങ്ക് 113), കെ.എം. പ്രിയങ്ക (റാങ്ക് 121), മാലിനി എസ് (റാങ്ക് 135), പി ദേവി (റാങ്ക് 143), ആനന്ത് ചന്ദ്രശേഖര്‍ (റാങ്ക് 145), എ.ബി.ശില്‍പ (റാങ്ക് 147), മിന്നു പി (റാങ്ക് 150), രാഹുൽ എൽ. നായർ (റാങ്ക് 154), അഞ്ചു വിൽസൺ (റാങ്ക് 156), ശ്രീതു എസ്എസ് (റാങ്ക് 163), പ്രസാദ് കൃഷ്ണൻ (റാങ്ക് 209), തസ്നി ഷാനവാസ് (റാങ്ക് 250), എ.എല്‍ രേഷ്മ (റാങ്ക് 256), കെ അര്‍ജുന്‍ (റാങ്ക് 257), സി.ബി.റെക്സ് (റാങ്ക് 293), അലക്സ് എബ്രഹാം (റാങ്ക് 299), തേജസ് യു.പി. (റാങ്ക് 300), മെർലിൻ ദാസ് (റാങ്ക് 307), ആൽഫ്രെഡ് ഒ.വി (റാങ്ക് 310), എസ്.ഗൗതം രാജ് (റാങ്ക് 311), പി. ഗൗതമി (317), പ്രദീപ് കെ. (343), ഗോകുൽ എസ് (റാങ്ക് 357), അനീസ് എസ് (റാങ്ക് 403), സിബിൻ പി (റാങ്ക് 408), ഹരിപ്രസാദ് കെ.കെ (റാങ്ക് 421), സാന്ദ്ര സതീഷ് (റാങ്ക് 429), ജി. അരവിന്ദ് (റാങ്ക് 436), ജയകൃഷ്ണൻ (റാങ്ക് 444), എസ്. മുഹമ്മദ് യാക്കൂബ് (റാങ്ക് 450), ശ്വേത കെ സുഗുണൻ (റാങ്ക് 456), സബീൽ പൂവക്കുണ്ടിൽ (റാങ്ക് 470), അജേഷ് എ (റാങ്ക് 475), അശ്വതി എസ് (റാങ്ക് 481), പ്രെറ്റി പ്രകാശ് (റാങ്ക് 485), നീന വിശ്വനാഥ് (റാങ്ക് 496), നിവേദിത രാജ് (റാങ്ക് 514), അനഘ വി (റാങ്ക് 528), മുഹമ്മദ് സാഹിദ് (റാങ്ക് 597), അരുൺ കെ പവിത്രൻ (റാങ്ക് 618) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
content highlights: civil service exam sixth rank holder meera's reaction
Published: 24 Sept 2021, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented