
തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ബിഎസ് അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് വിവരം. ചിറയിൻകീഴിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസാണ്. സീറ്റ് കിട്ടാത്തതിലെ അമർഷമാണ് പാർട്ടിവിടാൻ കാരണമെന്നാണ് വിവരം.
അനൂപിനൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് ആർഎസ് അരുൺ രാജും ബിജെപിയിൽ അംഗത്വമെടുത്തു. ഇതിൽ അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർഥിയാകും. ഇരുവരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ വെച്ചാണ് ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
Content Highlights: UDF candidate Ramya Haridas confirmed for Chirayinkeezhu, Dalit Congress leader BS Anoop joins BJP, Anoop expected to be the NDA candidate for Chirayinkeezhu, Youth Congress leader RS Arun Raj also joined BJP
Published: 20 Mar 2026, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented