തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൗരവമായ വിഷയമായി കേരളീയ സമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും അത്തരമൊരാള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് പൊതു അഭിപ്രായം ഉയര്‍ന്നുവന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്ഷേ, ആ നിലയല്ല ഇപ്പോള്‍ വന്നിടത്തോളം കാണുന്നത്. എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. സമൂഹത്തില്‍ വലിയ പ്രതികരണങ്ങളുണ്ടാക്കുന്ന സംഭവമായി അത് മാറി. ഒന്നിലധികം സംഭവങ്ങളേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ആ യുവതിയെ കൊല്ലാന്‍ വലിയ സമയംവേണ്ടെന്ന് പറയുന്നിടത്തേക്ക് വരെ എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനല്‍ രീതിയാണ് വരുന്നത് എന്നാണ് കാണേണ്ടത്, മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന പൊതു അംഗീകാരമുണ്ട്. അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തില്‍ സംഭവിച്ചിട്ടുണ്ട്. രാജ്യത്തായാലും സംസ്ഥാനത്തായാലും സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും പോയ ഒരുകാര്യം നമ്മുടെ അനുഭവത്തില്‍ ഇതേവരെ കേട്ടിട്ടില്ല, അതും ഒരു പൊതുപ്രവര്‍ത്തകന്‍. അപ്പോള്‍ സാധാരണനിലയില്‍ ശക്തമായ നിലപാട് എടുത്തുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: chief minister pinarayi vijayan on rahul mamkoottathil issue
Published: 27 Aug 2025, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented