തിരുവനന്തപുരം: ഡിജിപി ദർവേശ് സാഹേബും ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു യോ​ഗം. പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് യോ​ഗം ചേർന്നതെന്നാണ് വിവരം.

To advertise here,

ശനിയാഴ്ച രാത്രിയും ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും അന്ന് ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.

കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നതിനിടെ അവധിയിൽപ്പോകാൻ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അജിത്കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണമാണ് ആദ്യം നിർദേശിച്ചതെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.