ചെന്നൈ: ഓണക്കാല തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച മുതൽ പ്രത്യേക തീവണ്ടി സർവീസ് നടത്തും. ചെന്നൈയിൽനിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബർ രണ്ട് ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം 3.10-ന് തിരിക്കുന്ന തീവണ്ടി (06119) പിറ്റേന്ന് രാവിലെ 7.20-ന് കൊല്ലത്ത് എത്തും. വണ്ടിയിൽ 16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളാണുണ്ടാകുക. സ്ലീപ്പർ കോച്ചുകളോ ജനറൽ കോച്ചുകളോ ഇല്ല.
ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് തീയതികളിൽ രാത്രി 11.50-ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്ത് എത്തും. ഒരു ഫസ്റ്റ് ക്ലാസ് കം ടു ടിയർ കോച്ച്, രണ്ട് ടു ടിയർ കോച്ച്, നാല് എ.സി. ത്രീ ടിയർ കോച്ച്, 13 സ്ലീപ്പർ കോച്ച് എന്നിവയാണുണ്ടാവുക.
എഗ്‌മോർ-മംഗളൂരു പ്രത്യേക തീവണ്ടി
എഗ്‌മോറിൽനിന്ന് മംഗളൂരുവിലേക്ക് ഈ മാസം 18, 25 സെപ്റ്റംബർ ഒന്ന് തീയതികളിൽ പ്രത്യേക തീവണ്ടി (06125) സർവീസ് നടത്തും. വണ്ടിയിൽ ആറ് സ്ലീപ്പർ കോച്ചും എട്ട് ത്രീ ടിയർ കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും നാല് ജനറൽ കോച്ചുമാണുള്ളത്.
Content Highlights: Special train services announced from Chennai Central to Kollam to manage Onam rush., Train 06119 operates with 16 AC three-tier economy coaches., Train 06117 includes AC, sleeper, and general coaches operating on multiple dates in August and September., Egmore to Mangaluru special train (06125) scheduled for August and September.
Published: 12 Aug 2026, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented