
തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന് ഓടി രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.
ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കഴിഞ്ഞദിവസങ്ങളിലും ഇവിടെ കാട്ടാന ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ഒരു സ്ത്രീ കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ഓടി രക്ഷപ്പെട്ടത്.
കാട്ടാന ആക്രമണം തടയാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ബുധനാഴ്ചത്തെ സംഭവത്തോടെ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചു. ആനയെ പ്രദേശത്തുനിന്ന് തുരത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരുമായി ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഡിഎഫ്ഒ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
Content Highlights: biker narrowly escaped a wild elephant in Chelakkara
Published: 07 Aug 2025, 12:00 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented