കണ്ണൂർ: സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.
ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്. രാഹുൽഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പരാമർശമാണ് പരാതിക്കിടയാക്കിയത്.
ഇതൊരു അന്തിമ പോരാട്ടമാണെന്ന് റിജിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണമെന്നും അദ്ദേഹം കുറിച്ചു.
Content Highlights: case against rijil makutty
Published: 26 Mar 2023, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented