
മലപ്പുറം: മുനമ്പം അടക്കമുള്ള പ്രശ്നങ്ങൾ സമുദായങ്ങൾ തമ്മിൽ വിദ്വേഷം ജ്വലിപ്പിക്കാനുള്ള ഉപാധിയാക്കാൻ ചിലർ ശ്രമിക്കുമ്പോൾ സാദിഖലി തങ്ങളുടെ ഇടപെടൽ അതിനെ അണച്ചുകളഞ്ഞതായി കേരള കതോലിക് ബിഷപ്‌സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു കർദിനാൾ.
മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കർദിനാൾ എല്ലാ പിന്തുണയും അറിയിച്ചു. സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കർദിനാളിനെ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവർചേർന്ന് സ്വീകരിച്ചു. മലപ്പുറത്ത് വിവിധ പരിപാടികൾക്കായി എത്തിയതായിരുന്നു കർദിനാൾ. ഒരു മണിക്കുറോളം സമയം അദ്ദേഹം പാണക്കാട്ട് ചെലവഴിച്ചു.
സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കർദിനാൾ സഭാ ആസ്ഥാനത്തേക്ക് പ്രത്യേകം ക്ഷണിച്ചു. നോതാക്കൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് കർദിനാൾ പാണക്കാട്ടുനിന്ന് മടങ്ങിയത്.
Content Highlights: Cardinal`s Praise for Panakkad Sadiqali Shihab Thangal
Published: 11 Jan 2025, 08:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented