വടക്കാഞ്ചേരി: ഗൂഗിൾ മാപ്പിട്ട് എളുപ്പവഴി കണ്ടെത്തി വന്ന കാർ പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. വയനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പൂങ്ങോട് വളവ് തിരിഞ്ഞുവരുകയായിരുന്ന കാർ മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയത്.
മലപ്പുറം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഗൂഗിളിൽ തിരഞ്ഞ് കുന്നംകുളം റോഡ് ഒഴിവാക്കി വരവൂർ വഴിയാണ് അധികവും യാത്ര. കുണ്ടന്നൂർ-വരവൂർ റോഡിൽ വളവും തിരിവും ഏറെയായതിനാൽ അപകടങ്ങൾ ഇവിടെ സ്ഥിരമാണ്.
Content Highlights: Car overturned after following Google Map
Published: 11 Sept 2024, 08:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented