കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

To advertise here,

രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് മറ്റുവാഹനങ്ങളിലുള്ളവർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് യാത്രക്കാർ ഉടൻ കാർ നിർത്തി പുറത്തിറങ്ങിയത്. പിന്നാലെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുക്കത്തുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് ഉടനടി സ്ഥലത്തെത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. അപകടത്തെത്തുടർന്ന് ഇവിടെ ഗതാഗത തടസ്സമുണ്ടായി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.