കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023-ലെ മുഷ്ത്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡിന് 'മാതൃഭൂമി' കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടർ ടി. സൗമ്യ അർഹയായി. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.
2023 ജൂൺ 10 മുതല്‍ 15 വരെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, 'കളിയടങ്ങിയ കളിക്കളങ്ങൾ' എന്ന ലേഖന പരമ്പരക്കാണ് പുരസ്കാരം. കായിക മേഖലയിൽ കണ്ണൂരിനുണ്ടായ പ്രതാപം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും തിരിച്ചുപിടിക്കാനാവശ്യമായ നിർദേശങ്ങളുമാണു പരമ്പരയിൽ ഉൾപ്പെടുത്തിയത്. പ്രമുഖ കളിയെഴുത്തുകാരായ സനിൽ പി. തോമസ്, എ.എന്‍. രവീന്ദ്രദാസ്, ടി. സോമൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നേടിയ പരമ്പര തിരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂരിലെ കായിക രംഗത്തെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് അവതരിപ്പിക്കാൻ ലേഖികക്ക് സാധിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.
ഹെർമൻ ഗുണ്ടർട്ട് സ്മാരക മാധ്യമ പുരസ്കാരം, നാസർ മട്ടന്നൂർ സ്മാരക മാധ്യമ പുരസ്കാരം, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
കോഴിക്കോട് പുതിയറ തലാഞ്ചേരിയിൽ ടി മുരളീധരന്റെയും സുഭാഷിണിയുടെയും മകളാണ്. ഭർത്താവ്: കെ വിജേഷ് (സീനിയർ ലൈബ്രേറിയൻ, മാതൃഭൂമി കണ്ണൂർ). മകൾ: തിത് ലി.
Content Highlights: calicut press club mushtaq award t soumya
Published: 21 Aug 2024, 04:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented