കൊച്ചി: ബ്രഹ്മപുരത്ത് പുതിയ ജൈവമാലിന്യ സംസ്കരണ പ്ലാന്റിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചു. 48.56 കോടി രൂപയുടേതാണ് ടെന്‍ഡര്‍. എട്ടുമാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കണം. പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്കരിക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്നതാണ് കരാര്‍ വ്യവസ്ഥ.
പ്ലാന്റ് നിര്‍മിച്ച് അഞ്ചുവര്‍ഷം പ്രവര്‍ത്തിപ്പിക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടെന്‍ഡറില്‍ പറയുന്നു. അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാനാവുക. പ്രതിവര്‍ഷം 43,000 ടണ്‍ കൈകാര്യംചെയ്തുള്ള അനുഭവം വേണം തുടങ്ങിയ മാനദണ്ഡങ്ങളും ടെന്‍ഡറിലുണ്ട്. എട്ടു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഒന്‍പതാം മാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങണമെന്നും ടെന്‍ഡറിലുണ്ട്.
ബ്രഹ്മപുരം തീപിടിത്തത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഉറവിട മാലിന്യ സംസ്കരണവുമായിട്ടാണ് നിലവില്‍ കൊച്ചി നഗരസഭ മുന്നോട്ടുപോകുന്നത്. വീടുകളിലെയും മറ്റിടങ്ങളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്ക്കരിക്കുക എന്ന നയമാണിത്.
Content Highlights: brahmapuram, tender invited for a new plant
Published: 08 Apr 2023, 09:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented