കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്രശ്‌നത്തില്‍ ജില്ലയിലെ പുതിയ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് എന്‍.എസ്.കെ. അതിവേഗത്തില്‍ ഇടപെടുന്നുവെന്ന് മേയര്‍ എം. അനില്‍കുമാര്‍. തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ പോരായ്മകള്‍ പരിഹരിക്കും. 52 ഹിറ്റാച്ചികള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നു. പകലത്തേതുപോലെ അതേ വേഗതയോടെ രാത്രിയിലും പ്രവര്‍ത്തിക്കുമെന്നും മേയര്‍ പറഞ്ഞു.
മാസ്‌കുകള്‍ ലഭ്യമാക്കാനുള്ള നടപടി കൊക്കൊണ്ടു. പ്രൈവറ്റ് ആംബുലന്‍സ് കൂടി കൊച്ചിയില്‍ പ്രവര്‍ത്തിക്കും. നഗരത്തിലെ റോഡുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രളയകാലത്തേതിനു സമാനമായ ജോലിയാണ് പ്ലാന്റുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവരെ അധിക്ഷേപിക്കുന്ന പെരുമാറ്റം ഉണ്ടാവരുതെന്നും മേയര്‍ പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് പൊതുജനങ്ങളുടെ കൂടി പിന്തുണയുണ്ടാവണം. വിമര്‍ശനങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുക എന്നതാണ് ഭരണാധികാരികളുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌കവേറ്റർ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ എസ്‌കവേറ്റര്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.
കൂടുതല്‍ എസ്‌കവേറ്ററുകളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കും. എസ്‌കവേറ്ററുകളുള്ളവരും സേവനസന്നദ്ധരായ ഡ്രൈവര്‍മാരും ഉടന്‍ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Content Highlights: brahmapuram plant fire, mayor
Published: 09 Mar 2023, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented