തിരുവനന്തപുരം: പേട്ട സെന്റ് ആൻസ് പള്ളിയിൽ വികാരി ഫാദർ തിയോഡീഷസ് ഡിക്രൂസിനെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഇദ്ദേഹത്തിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഇയാൾ സ്ഥാനത്ത്‌നിന്ന് മാറിനിൽക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ 15-ന് രാത്രി പൊതുസ്ഥലത്ത് മദ്യപിച്ചതിന് വികാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത രേഖകൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. ബിസിസി കൗൺസിൽ തിരഞ്ഞെടുപ്പ് ജയം ആഘോഷിക്കുന്നതിനായി ലോർഡ്‌സ് ഹോസ്പിറ്റലിന് സമീപം കാറിന്റെ ബോണറ്റിൽ വച്ച് മദ്യപിക്കുകയായിരുന്നുവെന്നും, പോലീസ് ഓടിച്ചിട്ടാണ് വികാരിയെ പിടികൂടിയതെന്നും വിശ്വാസികൾ ആരോപിക്കുന്നു.
ഇത്തരം കേസിൽ പ്രതിയായ വികാരി കുർബാന നടത്താനോ ഉപദേശം നൽകാനോ അർഹനല്ലെന്ന് വിശ്വാസികൾ വ്യക്തമാക്കുന്നു. ഈ വികാരിയെ സ്ഥാനത്തുനിന്ന് മാറ്റുകയോ പകരം വേറെ വൈദികനെ കുർബാന നടത്താൻ നിയോഗിക്കുകയോ ചെയ്യുന്നതുവരെ പള്ളിയിലെ പ്രതിഷേധം തുടരുമെന്ന് അവർ അറിയിച്ചു.
അതേസമയം ആരോപണങ്ങൾ തീർത്തും വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്നാണ് വികാരിയെ അനുകൂലിക്കുന്നവർ പറയുന്നത്. പള്ളിയിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതും കണക്കുകൾ ചോദിച്ചതുമാണ് വൈദികനെതിരെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്നാണ് ഇവരുടെ വാദം.
Content Highlights: Believers protested against Vicar Fr. Theodosius D'Cruz at St. Anne's Church, Petta, Thiruvananthapuram., A police FIR was registered against the vicar for allegedly consuming alcohol in a public place., Protesters demand his immediate removal from the post and replacement for services., Supporters claim the allegations stem from personal vendetta and financial audits initiated by the vicar.
Published: 22 Nov 2026, 11:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented