
തിരുവനന്തപുരം: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴക്കൂട്ടം പോലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി.സി.സി.ടി.വി കൾ പരിശോധിച്ച് ഇവ സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. നിരവധി രാഷ്ട്രീയ അക്രമ സംഘട്ടനങ്ങൾ നടന്നയിടമാണ് കുളത്തൂർ ജങ്ഷൻ.
Content Highlights: bombs found in Kulathur market Thiruvananthapuram
Published: 19 Jun 2024, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented