
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസും രാജ്ഭവനും നെടുമ്പാശ്ശേരി വിമാനത്താവളവുമടക്കം അഞ്ച് സ്ഥലങ്ങളിലാണ് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും അടക്കം ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. ഇതിനിടെ 12 മണിയോടെ കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഭീഷണിസന്ദേശമെത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം വന്ന ഭീഷണി സന്ദേശമാണ് ഏറ്റവും ഒടുവിലായി ലഭിച്ചിരുന്നത്. ഇതോടെ ഭീഷണികള്‍ക്ക് അന്ത്യമായി എന്ന് പോലീസ് ആശ്വസിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തിരുവനന്തപുരം നഗരത്തിലെ നാല് സുപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടാകും എന്നായിരുന്നു സന്ദേശം. ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം ലഭിച്ചു.
ഭീഷണിസന്ദേശം ലഭിച്ച എല്ലായിടത്തും പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ സംയുക്തമായി പരിശോധന നടന്നുവരികയാണ്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കും നെടുമ്പാശ്ശേരിയില്‍ 2.30-ഓടെയും സ്ഫോടനം നടക്കും എന്നാണ് സന്ദേശം. ഒരേ സ്വഭാവത്തിലുള്ള സന്ദേശങ്ങളാണ് തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലും ലഭിച്ചിരിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
അതീവ സുരക്ഷ മേഖലയായതുകൊണ്ട് തന്നെ സി ഐ എസ് എഫ് പോലീസ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇ മെയിൽ വഴിയാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഭീഷണി വ്യാജമാണെന്നാണ് വിലയിരുത്തലെങ്കിലും പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനകൾ നടത്തുകയാണ സിയാലിൽ. സി ഐ എസ് എഫിന്റെ നേതൃത്വത്തിൽ എല്ലാ ടെർമിനലുകളിലും പരിശോധന നടത്തുകയാണ്. ഒപ്പം പുറത്ത് സംസ്ഥാന പോലീസിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തുന്നു. നേരത്തെ ഹൈക്കോടതിക്കെതിരേയും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനിടെ എട്ടോളം വ്യാജ ഭീഷണികളാണ് ലഭിച്ചിരിക്കുന്നത്.
Content Highlights: bomb threat to cm pinarayi vijayans office trivandrum
Published: 28 Apr 2025, 12:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented