തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് നേതാക്കളെ സസ്പെൻഡ് ചെയ്ത് ബിജെപി. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.
കവടിയാർ വാർഡിലെ പരാജയത്തിലാണ് വി.പി. ആനന്ദിനെതിരേ (കർഷക മോർച്ച സംസ്ഥാന സമിതി അംഗം) നടപടിയെടുത്തത്. മുടവൻമുൾ വാർഡിലെ പരാജയത്തിൽ ബിജെപി നേമം മണ്ഡലം സെക്രട്ടറി രാജ്കുമാറിനെയും കാഞ്ഞിരംപാറ വാർഡിലെ വോട്ടു കുറഞ്ഞതിന്റെ പേരിൽ വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം കോർപറേഷനിലെ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. എന്നാൽ, കേവലഭൂരിപക്ഷത്തിന് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി മൂന്ന് നേതാക്കൾക്കെതിരേ നടപടി എടുത്തത്.
Content Highlights: bjp takes action suspends three leaders over thiruvananthapuram corporation defeat
Published: 08 Jan 2026, 05:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented