കാസർകോട്: ബിജെപി കാസർകോട് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്. ഓഫീസിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലാണ് ദേശീയപതാകകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ തിരംഗ യാത്ര കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിന് ശേഷം ബിജെപി ജില്ലാ ഓഫീസിലേക്ക് എത്തിച്ച ദേശീയപതാകയാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിൽ കണ്ടെത്തിയത്.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൻ തോതിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.
Content Highlights: National flags were found dumped disrespectfully at the BJP district office in Kasaragod., The flags were collected as part of the Har Ghar Tiranga campaign's Tiranga rally., Visuals of the dumped flags went viral on social media, sparking outrage., DYFI district committee filed a complaint with the State Police Chief demanding strict action against culprits.
Published: 12 Aug 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented