
കോഴിക്കോട്: മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ മുസ്ലിം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത്. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ. മുസ്ലിങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്ലിം എംപി ഉണ്ടാവുകയുള്ളൂ. മുസ്ലിം എംപി ഉണ്ടായാല്‍ മാത്രമേ മുസ്ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ സെമി ഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടില്ല കാണുന്നത്, ഫൈനലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വികസിത കേരളമാണ് അതിന് വേണ്ടി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട്. എല്ലാം ശരിയാവും എന്നുപറഞ്ഞ് വാഗ്ദാനം നല്കിയ മുന്നണി ഒന്നും ശരിയാക്കിയില്ല. അതിലൊരു മാറ്റം കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Rajeev Chandrasekhar Links Muslim Minister Absence to Voting Patterns
Published: 26 Nov 2025, 04:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented