തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഈ ചുമതലയ്ക്കൊപ്പം സ്റ്റോര്‍ പര്‍ചേസ് വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി, റീബില്‍ഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എന്നീ അധിക ചുമതലകളും അദ്ദേഹം വഹിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് പുതിയ നിയമനം.
ബിശ്വനാഥ് സിന്‍ഹ നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറായ ബിശ്വനാഥ് സിന്‍ഹ ബിഹാര്‍ സ്വദേശിയാണ്. ഡല്‍ഹി സ്കൂള്‍ ഓഫ് ഇകണൊമിക്സിലെ പഠനത്തിനു ശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
മൂന്നുപതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തില്‍ ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കായിക വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, ദല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, പരിസ്ഥിതി, വനം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, പഴ്സണല്‍ ആന്റ് ജനറല്‍ അഡ്മിനിസ്ട്രേഷന്, ഫിനാന്‍സ് എസ്സി/എസ്ടി ക്ഷേമം, സാമൂഹ്യ നീതി എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിങ്ങനെയുള്ള തസ്തികകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: Biswanath Sinha appointed as additional chief secretary in finance department
Published: 23 Sept 2022, 02:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented