പൂന്തുറ (തിരുവനന്തപുരം): മുന്നിൽ പോവുകയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയിൽപ്പെട്ട ബൈക്കുയാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വണ്ടിത്തട എസിഇ എൻജിനീയറിങ് കോളേജിലെ മൂന്നാംവർഷവിദ്യാർഥിയും പാച്ചല്ലൂർ മുനവർ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകൻ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്.

To advertise here,

മണക്കാട് അമ്പലത്തറ റൂട്ടിൽ കമലേശ്വരം ആമിന എന്റർപ്രൈസിന് മുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. പാച്ചല്ലൂരിലെ വീട്ടിൽനിന്ന് നഗരത്തിലേക്ക് പോവുകായിരുന്നു യുവാവെന്ന് പോലീസ് പറഞ്ഞു.

സംഭമറിഞ്ഞ് പൂന്തുറ പോലീസ് സ്ഥലത്തെത്തി. തുടർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സഹോദരങ്ങൾ: റിസ്വാൻ, അഫ്സൽ.