കോഴിക്കോട്: ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍  കോഴിക്കോട് കടപ്പുറത്ത് ജനുവരി 31 ന് നടത്താനിരുന്ന പീപ്പിള്‍ സമ്മിറ്റ് പരിപാടി മാറ്റി വെച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ  ആരോഗ്യസ്ഥിതി  പരിഗണിച്ചാണ് നീട്ടിവെക്കുന്നതെന്ന് ഭീം ആര്‍മി പാര്‍ട്ടിയുടെ ദേശീയ കോഡിനേറ്റര്‍ ഖുശ് അംബേദ്കര്‍വാടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

To advertise here,

പീപ്പിള്‍സ് സമ്മിറ്റ് ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുമെന്ന് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ സി കെ സുബൈര്‍, ജനറല്‍  കണ്‍വീനര്‍ എം ഗീതാനന്ദന്‍ എന്നിവര്‍ അറിയിച്ചു. ട്രഷറര്‍ സി.ടി.സക്കീര്‍ ഹുസൈന്‍, ഭാരവാഹികളായ പി.സലീം, റിയാസ് എറണാകുളം, മുസ്തഫ പാലാഴി, അഫീഫ് ഹമീദ്, മുഹമ്മദ്‌റിയാസ് .കെ .എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Content Highlights: bhim army peoples summit in kozhikode postponed