കൊച്ചി: ഓണം അവധിക്ക് വേഗം നാട്ടിലെത്താനിരുന്ന ബെംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ ഇരുട്ടടി. ഞായറാഴ്ചത്തെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ആറു മണിക്കൂറാണ് വൈകിയത്. ഇതേത്തുടർന്ന് പ്രതിഷേധിച്ച യാത്രക്കാർ റെയിൽ മദത്തിലും മറ്റ് സൈറ്റുകളിലും പരാതി അയച്ചു. വൈകുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ കഴിച്ചുകൂട്ടേണ്ടിവന്നുവെന്ന് ചില യാത്രക്കാർ പറഞ്ഞു.
രാവിലെ 5.15-ന് പുറപ്പെടേണ്ട വണ്ടിയാണ് ആറു മണിക്കൂർ വൈകിയത്. ഇതിനെത്തുടർന്ന് എറണാകുളം ജങ്ഷനിൽ നിന്നുള്ള ബെംഗളൂരു വന്ദേഭാരതും വൈകി. ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാത്രി എട്ടരയ്ക്കാണ് പോയത്.
ഇത്തരത്തിൽ രണ്ടുമാസം മുൻപും മണിക്കൂറുകളോളം ട്രെയിൻ വൈകിയിരുന്നു. ബെംഗളൂരുവിലെ ഗതാഗതക്രമീകരണങ്ങളാണ് ഇതിന് കാരണമെന്നാണ് അന്ന് അധികൃതർ വിശദീകരിച്ചത്.
Content Highlights: Bengaluru-Ernakulam Vande Bharat Express delayed by six hours., Passengers stranded at the station without prior notification., Return service from Ernakulam to Bengaluru postponed from 2:20 PM to 8:30 PM., Travelers expressed strong protests and lodged complaints with railway authorities.
Published: 24 Aug 2026, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented