തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ബാലികമാരുടെ കാതുകുത്തൽച്ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയാണ് ഇക്കാര്യം അറിയിച്ചത്. 2.4 കിലോ ഭാരമുള്ള നാലുദിവസം പ്രായമുള്ള ആൺകുഞ്ഞിന് ‘മുകിൽ’ എന്നാണ് പേരു നൽകിയത്. 

To advertise here,

ചൊവ്വാഴ്ച രാത്രി 11.30-നാണ് കുട്ടിയെ ലഭിച്ചത്. കുഞ്ഞിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഈ വർഷം ലഭിക്കുന്ന 11-ാമത്തെ കുട്ടിയാണ് മുകിൽ. തിരുവോണദിനത്തിലാണ് അമ്മത്തൊട്ടിലിൽ ഇതിനുമുൻപ് കുഞ്ഞിലെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന്റെ പേര്.